ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടർന്നാണ് രാജ്യമാകെ ഇരുട്ടിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനിൽ തകരാറുണ്ടായാൽ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതി മുടങ്ങും.ഇന്നലെ രാത്രി 11.45 ഓടെ ദക്ഷിണ പാകിസ്ഥാനിലുണ്ടായ തകരാറാണ് ഇന്ന് പുലർച്ച രാജ്യമാകെ ഇരുട്ടിലാകാൻ കാരണമായതെന്ന് വൈദ്യുത മന്ത്രി ഒമർ അയൂബ് ഖാൻ ട്വീറ്റ് ചെയ്തു. ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും, മറ്റിടങ്ങളിൽ ജോലികൾ നടക്കുകയാണെന്നും ഊർജ മന്ത്രാലയം അറിയിച്ചു.വൈദ്യുതി വിതരണം തടസപ്പെട്ടത് രാജ്യത്തെ ഇന്റർനെറ്റ് കണക്ടിവിറ്റിയെയും സാരമായി ബാധിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, ലാഹോർ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here