ഇസ്‌ലാമാബാദ് : കൊവിഡിനെതിരെയുള്ള പ്രതിരോധ വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പാകിസ്ഥാൻ. വരുന്ന ഏപ്രിൽ മുതൽ പ്രതിരോധ വാക്സിൻ നൽകാനാണ് പദ്ധതിയെന്ന് അധികൃതർ പറയുന്നു.ഇമ്രാൻ ഖാൻ ഭരണകൂടം വാക്സിൻ ഡോസുകൾ വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ചതായി ആരോഗ്യ വകുപ്പ് പാർലമെന്ററി സെക്രട്ടറി നൗഷീൻ ഹമീദ് പറഞ്ഞു.

പാകിസ്ഥാനിൽ ചൈനീസ് വാക്സിനുകളുടെ ട്രയലാണ് നിലവിൽ പുരോഗമിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നതെന്ന് അധികൃതർ പറയുന്നു.ചൈനീസ് കമ്പനിയായ കാന്‍സിനോ ബയോളജീസിന്റെ വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് സെപ്റ്റംബറിലാണ് പാകിസ്ഥാൻ അനുമതി നല്‍കിയത്. വാക്സിൻ വിതരണത്തിൽ ചൈന പാക്കിസ്ഥാന് മുന്‍ഗണന നല്‍കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ചൈനീസ് വാക്സിന്റെ ട്രയലിനായി പാക് വോളന്റിയർമാർ തയാറാകുന്നില്ലെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here