വാഷിംഗ്ടൺ: ബഹിരാകാശത്തെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചുമെല്ലാം അറിയാൻ എല്ലാവർക്കും ഇഷ്ടമാണ്. അന്യഗ്രഹജീവികളെക്കുറിച്ചുള്ള സിനിമകൾ നാം ആവേശത്തോടെ കാണാറുമുണ്ട്. ഭൂമിയിൽ നിന്ന് ഏറെ അകലെയുള്ള ഒരു ഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നൽസ് ലഭിച്ച വാർത്തയാണ് ഇപ്പോൾ ശാസ്ത്രജ്ഞരെ അതിശയിപ്പിക്കുന്നത്. ഭൂമിയിൽ നിന്ന് 51 പ്രകാശ വർഷം അകലെയുള്ള നക്ഷത്ര സമൂഹമായ തൗ ബൂട്ടിസുള്ള ഗ്രഹത്തിൽ നിന്നാണ് സിഗ്നലുകൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഈ നക്ഷത്ര സമൂഹത്തിൽ ഒരു ബൈനറി സ്റ്റാർ അഥവാ ഇരട്ട നക്ഷത്രം, ഒരു എക്സോപ്ലാനറ്റ് ( സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം) എന്നിവയുമുണ്ട്. ന്യൂയോർക്കിലെ കോർനൽ സർവകലാശാലയിൽ റിസർച്ചറായ ജേക്ക് ടർണർ, ഫിലിപ്പേ സാർക്ക, ജീൻ മത്തിയാസ് ഗ്രെയ്സ്മേയ്ർ എന്നിവരടങ്ങുന്ന സംഘത്തിനാണ് സിഗ്നലുകൾ ലഭിച്ചത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ സയന്റിഫിക് ജേണൽ, അസട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നന്നായി നീരിക്ഷിച്ച ശേഷം, സംഭവം സത്യമാണെന്ന് തെളിഞ്ഞാൽ അന്യഗ്രഹജീവികളെക്കുറിച്ചുള്ള പഠനത്തിന് ഈ കണ്ടുപിടിത്തമൊരു വഴികാട്ടിയാകുമെന്ന് ജേക്ക് ടർണർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here