ന്യൂയോര്‍ക്ക്: ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം എട്ട് കോടി പിന്നിട്ടു. എട്ട്‌കോടി മുപ്പത്തിയേഴ് ലക്ഷം ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 18, 24,716 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,90,172 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 12,726 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി.

ആകെ രോഗികളില്‍ അഞ്ച് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷത്തോളമാളുകള്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 2,26,52,934 പേരാണ് വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 99 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം 0.5 ശതമാനം ആളുകള്‍ ഗുരുതരാവസ്ഥയിലാണ്.

അമേരിക്കയിലാണ് രോഗ ബാധിതര്‍ കൂടുതല്‍ ഉള്ളത്. ഇവിടെ രോഗ ബാധിതരുടെ എണ്ണം രണ്ട്‌കോടി നാല്‍പത് ലക്ഷം പിന്നിട്ടു. കൃത്യമായ കണക്ക് പ്രകാരം 2,04,45,654 പേര്‍ക്ക് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധ കണ്ടെത്തി. ദിനംപ്രതി രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 1,21,25,806 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,96,5,633 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 3,438 പേര്‍ക്ക് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതോടെ ആകെ മരണം 3,54,215 ആയി.

രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണ്. രാജ്യത്ത് 1,02,86,329 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,55,525 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച 1,49,018 പേര്‍ ഇതുവരെ മരണമടഞ്ഞു. ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത്. എഴുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,94,976 ആളുകള്‍ ഇതുവരെ മരണമടഞ്ഞു. അറുപത്തിയേഴ് ലക്ഷത്തിലധികം ആളുകള്‍ രോഗമുക്തി നേടി.

 

LEAVE A REPLY

Please enter your comment!
Please enter your name here