ബ്രിട്ടണില്‍ തിങ്കളാഴ്ച മുതല്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ വിതരണം ചെയ്യും. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേക്ക മരുന്നു കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിനായ ഓക്‌സ്ഫഡ് വാക്‌സിന് അനുമതി നല്‍കാന്‍ മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി നല്‍കിയ ശുപാര്‍ശ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

നിലവില്‍ ബ്രിട്ടണില്‍ ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓക്‌സ്ഫഡ് വാക്‌സിന് കൂടി അനുമതി ലഭിക്കുന്നതോടെ രാജ്യത്തെ മുഴുവനാളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാകും. യുഎസിലെ മൊഡേണ, റഷ്യയുടെ സ്പുട്‌നിക് വാക്‌സിനുകളും ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് ഓക്‌സഫഡ് വാക്‌സിന്‍ 62 ശതമാനം മുതല്‍ 90 ശതമാനം വരെ ഫലപ്രദമാണെന്നാണ് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here