ജനീവ: ഫൈസർ ബയോൺടെക്‌ വാക്സിന്‌ അടിയന്തര ഉപയോഗത്തിന് ‌അനുമതി നൽകി ലോകാരോഗ്യ സംഘടന. ഔഷധ നിയന്ത്രണ സംവിധാനമുള്ള രാജ്യങ്ങൾ വാക്സിൻ ഉപയോഗത്തിന്‌ പ്രത്യേക അനുമതി നൽകണം. ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തുടങ്ങിയവ ഇതിനകം അനുമതി നൽകിക്കഴിഞ്ഞു. എന്നാൽ, സ്വന്തം നിയന്ത്രണ സംവിധാനമില്ലാത്ത രാജ്യങ്ങൾ വാക്‌സിൻ ഉപയോഗത്തിന്‌ ഡബ്ല്യുഎച്ച്‌ഒ അനുമതിയെയാണ്‌ ആശ്രയിക്കുന്നത്‌.

തങ്ങളുടെ പരിശോധനയിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമായി തെളിഞ്ഞെന്ന്‌ വ്യാഴാഴ്ച വൈകി നടത്തിയ പ്രഖ്യാപനത്തിൽ ഡബ്ല്യുഎച്ച്‌ഒ പറഞ്ഞു. വളരെ താഴ്‌ന്ന താപനിലയിൽ സൂക്ഷിക്കണമെന്നത്‌ വികസ്വര രാജ്യങ്ങൾക്ക്‌ വെല്ലുവിളിയായേക്കും. പരിഹരിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here