വാഷിങ്‌ടൺ: അമേരിക്കയിൽ തൊഴിലന്വേഷിക്കുന്ന വിദേശികൾക്ക്‌ തിരിച്ചടിയായി എച്ച്‌1 ബി വിസ നിരോധനം പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ മാർച്ച്‌ 31 വരെ നീട്ടി. ഡിസംബർ 31വരെ ഏർപ്പെടുത്തിയ നിരോധനം തീരാൻ മണിക്കൂറുകൾ അവശേഷിക്കെയാണ്‌ നടപടി. ഗ്രീൻ കാർഡ്‌ അനുവദിക്കുന്നതും നിർത്തി.

സവിശേഷ വൈദഗ്ധ്യം ആവശ്യമായ തൊഴിൽമേഖലകളിൽ വിദേശികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികൾക്ക്‌ അനുവാദം നൽകുന്നതാണ്‌ എച്ച്‌1 ബി വിസ. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള ഐടി തൊഴിലന്വേഷകരെയാണ്‌ ഇത്‌ ഗുരുതരമായി ബാധിക്കുന്നത്‌. എച്ച്‌1 ബി വിസ നിരോധനം റദ്ദാക്കുമെന്ന്‌ ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here