ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ കോവിഡ് വാക്‌സിന്‍ പ്രവര്‍ത്തിക്കുമോയെന്ന് കാര്യത്തില്‍ ആശങ്കയുമായി

ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ രംഗത്ത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസിനെതിരെ ഒരു പക്ഷേ വാക്‌സിന്‍ പ്രവര്‍ത്തിച്ചേക്കില്ലെന്നും ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഈ വൈറസിനെക്കുറിച്ച് തങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

രാജ്യത്ത് കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം തടയുന്നതിന് കോവിഡ് 19 വാക്‌സിന്‍ ഫലപ്രദമാകുമെന്ന് യുകെ അധികൃതര്‍ അവകാശപ്പെടുന്നതിനിടെയാണ് വിദഗ്ദര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ വൈറസ് സ്‌ട്രെയിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമാകില്ല എന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറഞ്ഞു.

അതേസമയം പുതിയ വൈറസ് വേരിയന്റുകളില്‍ വാക്‌സിനുകള്‍ പരീക്ഷിക്കുകയാണെന്നും ആറ് ആഴ്ചയ്ക്കുള്ളില്‍ ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നും ബയോടെക് സിഇഒ ഉഗുര്‍ സാഹിന്‍, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ പ്രൊഫസര്‍ ജോണ്‍ ബെല്‍ എന്നിവരുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വൈറസ് വകഭേദത്തിന് വാക്‌സിന്‍ ലഭ്യമാകുവാന്‍ ഒരു മാസം മുതല്‍ ആറ് ആഴ്ച വരെ സമയമെടുത്തേക്കുമെന്ന് പ്രൊഫസര്‍ ജോണ്‍ ബെല്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here