പ്രമുഖ ടെക് കമ്പനിയായ ആലി ബാബയും ആന്റ് ഗ്രൂപ്പും ദേശസാത്കരിക്കാനൊരുങ്ങി ചൈനീസ് സര്‍ക്കാര്‍. അലിബാബ സ്ഥാപകന്‍ ജാക് മായുടെ തിരോധാനത്തിന് പിന്നാലെയാണ് ചൈനീസ് സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം.  ചൈനീസ് സര്‍ക്കാരുമായുള്ള തര്‍ക്കം രൂക്ഷമായതിന് ശേഷമാണ് ജാക്മായെ കാണാതായത്. ചൈനയുടെ ആഗോള നയങ്ങള്‍ക്കെതിരെ രണ്ടുമാസം മുമ്പാണ് ജാക് മാ സംസാരിച്ചത്.

ചൈനയിലെ നിയന്ത്രണ സംവിധാനം നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹോങ്കോംഗ് വിഷയത്തിലും കൊറോണ വിഷയത്തിലും ജാക് മാ ആഗോള പ്രതിഷേധങ്ങളെ പിന്തുണച്ചിരുന്നു. ജാക് മായുടെ തിരോധാനത്തിന് പിന്നില്‍ ചൈനീസ് സര്‍ക്കാരാണെന്നാണ് ഉയരുന്ന സംശയം. ബീജിംഗിനിനെതിരെ പ്രസ്താവനകള്‍ നടത്തിയ ശേഷമാണ് പൊതു വേദികളിലൊന്നും ജാക് മായെ കാണാതായത്. ഇതിന് പിന്നാലെയാണ് കമ്പനികള്‍ ദേശസാത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം.

അന്വേഷണം മറയാക്കി സ്ഥാപനങ്ങള്‍ സ്വന്തമാക്കാനുള്ള ഗൂഢ നീക്കമാണ് ചൈന നടത്തുന്നത് എന്നാണ് വിലയിരുത്തല്‍. ഇതിനിടെ ആന്റ് ഗ്രൂപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതും, അലിബാബയും, ആന്റ് ഗ്രൂപ്പും ദേശസാത്കരിക്കാനുള്ള നീക്കങ്ങളും ഈ സംശയം ബലപ്പെടുത്തുന്നതാണ്. ജാക്ക് മായെ കാണാതായ സംഭവം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here