വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച സിംഗിള്‍ ഡോസ് കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനി അവകാശപ്പെട്ടു. വാക്‌സിന്‍ മൂന്ന് രാജ്യങ്ങളിലായി 44,000 ത്തോളം സന്നദ്ധപ്രവര്‍ത്തകരിലാണ് പരീക്ഷണം നടത്തിയത്.

വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ത കൊറോണ വൈറസ് വകഭേദങ്ങള്‍ ബാധിച്ചവരുള്‍പ്പെടെയുള്ളവരില്‍ വാക്‌സിന്‍ 66 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനി പ്രസ്താവനയില്‍ അവകാശപ്പെടുന്നത്. അമേരിക്കയില്‍ 72 ശതമാനവും ലാറ്റിനമേരിക്കയില്‍ 66 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 57 ശതമാനവും വാക്‌സിന്‍ ഫലപ്രദമാണെന്നാണ് കമ്പനി പറയുന്നത്.

അമേരിക്കയില്‍ നിലവില്‍ ഉപയോഗാനുമതി ലഭിച്ചിരിക്കുന്നത് ഫൈസര്‍, മൊഡോണ വാക്‌സിനുകള്‍ക്കാണ്. എന്നാല്‍ ഇവയെക്കാള്‍ ഫലപ്രാപ്തി കുറവാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്. അതേസമയം വാക്‌സിന്‍ ഒരു തവണ മാത്രം സ്വീകരിച്ചാല്‍ മാത്രം മതിയെന്നതാണ് വാക്‌സിനെ വ്യത്യസ്തനാക്കുന്നത്. ഈ വാക്‌സിന് അരേിക്കയില്‍ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here