Explosion of smoke. Copy spaceClick on the links below to see more of my pyrotechnic images.

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു ഉഗ്രശേഷിയുള്ളത് എന്ന് തിരിച്ചറിഞ്ഞു.പിഇടിഎന്‍(പെന്റാഎറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ്)ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തി.

അല്‍ഖ്വയ്ദ ഉള്‍പ്പടെയുള്ള ഭീകരസംഘടനകള്‍ ഉപയോഗിച്ചിട്ടുള്ള സ്‌ഫോടക വസ്തുവാണിത്. സംഭവത്തില്‍ ഐഎസ്, അല്‍ഖ്വയ്ദ ബന്ധവും അന്വേഷിക്കുന്നുണ്ട്.

കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. ഒന്‍പത് വാട്ട് ഹൈവാട്ട് ബാറ്ററിയും കണ്ടെടുത്തു.

സ്‌ഫോടനത്തെ തുടര്‍ന്ന് ഇറാന്‍ പൗരന്മാരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ താമസിക്കുന്ന ഇറാന്‍ പൗരന്മാരെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here