യൂണൈറ്റഡ്‌നേഷന്‍സ്: അടുത്ത യുഎന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയായ 34 കാരിയും. യൂണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ഷയാണ് അന്റോണിയോ ഗുട്ടറസിനെതിരെ മത്സരിക്കുന്നത്. 2022ലാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ അടുത്ത ടേം ആരംഭിക്കുന്നത്.

ഈ മാസം പ്രചാരണം ആരംഭിക്കുമെന്ന് അറോറ അകന്‍ഷ വ്യക്തമാക്കി. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രചാരണ വിഡിയോയും അറോറ പുറത്തുവിട്ടു. 75 വര്‍ഷമായി യുഎന്‍ അഭായാര്‍ത്ഥികളുടെ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടില്ല. പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്ന യുഎന്‍ നമുക്ക് അര്‍ഹതപ്പെട്ടതാണെന്നും അറോറ വ്യക്തമാക്കി. 71 കാരനായ അന്റോണിയോ ഗുട്ടറസ് രണ്ടാമതും മത്സരിക്കുന്ന കാര്യം കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.

2021 ഡിസംബര്‍ 31ന് അദേഹത്തിന്റെ കാലാവധി അവസാനിക്കും. 2022 ജനുവരി ഒന്നിനാണ് പുതിയ സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുക്കുക. യുഎന്നിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു വനിത സെക്രട്ടറി ജനറല്‍ ഉണ്ടായിട്ടില്ല. അതേസമയം അറോറ ഔദ്യോഗികമായി നാമനിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെന്ന് യുഎന്‍ വാക്താവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here