മോസ്കോ: പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക്‌ പടർന്നത്‌ സ്ഥിരീകരിച്ച്‌ റഷ്യ. ദക്ഷിണ റഷ്യയിലെ കോഴിവളർത്തൽ കേന്ദ്രത്തിലെ ഏഴ്‌ തൊഴിലാളികൾക്കാണ്‌ രോഗം പിടിപെട്ടത്‌. ഇവരിൽനിന്ന്‌ പകർച്ചവ്യാധി ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പക്ഷിപ്പനി പടർത്തുന്ന എച്ച്‌5എൻ8 വൈറസിന്റെ ജനിതക ഘടകങ്ങൾ വേർതിരിച്ചെടുത്തു‌. ഈ ഫാമിൽ ഡിസംബറിൽ രോഗം പടർന്നിരുന്നു. വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്‌.

വൈറസ്‌ ബാധിതരായവരുടെ ആരോഗ്യ നില തൃപ്തികരമാണ്‌. പക്ഷികളിലേക്കും മനുഷ്യരിലേക്കും കൂടുതലായി രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here