കൊറോണ ഭീഷണി കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ വാക്‌സിന്‍ സ്വീകരിക്കാത്ത നിരവധിയാളുകളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് യുകെയിലെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് പ്രഫ. ക്രിസ് വിറ്റി. കോവിഡ് പ്രതിസന്ധി അവസാനിച്ചുവെന്ന് കരുതരുതെന്നും യുകെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ലോക്ഡൗണ്‍ ഇളവുകള്‍ക്കായി ബ്രിട്ടനില്‍ ആവശ്യമുയരുന്ന സാഹചര്യത്തിലാണ് ക്രിസ് വിറ്റിയുടെ മുന്നറിയിപ്പ്.

രോഗബാധിതരുടെ സംഖ്യയില്‍ കുറവു വന്നതോടെ 70 എംപിമാര്‍ അടങ്ങിയ കൊറോണ റിക്കവറി ഗ്രൂപ്പ് ആണ് പ്രധാനമന്ത്രിയെ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിക്കാന്‍ സമര്‍ദ്ദം ചെലുത്തിയത്. എന്നാല്‍ പെട്ടന്ന് നിയന്ത്രണങ്ങള്‍ നീക്കിയാല്‍ വാക്‌സിന്‍ ലഭിക്കാത്തവരുടെ ഇടയില്‍ അപകടം കൂട്ടുമെന്ന് അദ്ദേഹം എംപിമാരെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കൊറോണ ഭീഷണി കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ അപകടകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെയാണ് ബ്രിട്ടന്‍ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങിയത്. ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 25 ന് ശേഷം ആദ്യമായിട്ടാണ് കൊറോണ ബാധിതരുടെ എണ്ണം 10,000 ത്തില്‍ താഴെയാകുന്നത്.28 ദിവസത്തിനുളളില്‍ 231 മരണം മാത്രമാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് ഏഴിനുളള കണക്ക് പ്രകാരം 9418 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉളളത്. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം 5766 ആയിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here