ബ്രിട്ടനില്‍ വിമാനത്താവള വികസനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത് പരിസ്ഥിത സ്‌നേഹികള്‍. ലീഡ്‌സിലെ ബ്രാഡ്‌ഫോഡ് വിമാനത്താവള വികസനത്തിനെതിരെയാണ് വന്‍പ്രതിഷേധം ഉയരുന്നത്. വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം ക്ലൗഡ് കുക്കൂ എന്നറിയപ്പെടുന്ന പക്ഷികളുടെ ആവാസകേന്ദ്രമാണെന്നും മരങ്ങള്‍ മുറിച്ച് ഇവിടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പക്ഷികളുടെ ആവാസ വ്യവസസ്ഥയെ തകര്‍ക്കുമെന്നുമാണ് പരിസ്ഥിതി സ്‌നേഹികളുടെ പരാതി.

അതേസമയം വികസനത്തിനും നിരവധി തൊഴിലവസരങ്ങള്‍ക്കും ലീഡ്‌സില്‍ വിമാനത്താവള വികസനം അനിവാര്യമാണെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാട്. ഒരു വര്‍ഷം 30 ലക്ഷം യാത്രക്കാര്‍ വന്നിറങ്ങുന്ന സ്ഥലത്തെ സൗകര്യങ്ങള്‍ വളരെ കുറവാണെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. വടക്കന്‍ ബ്രിട്ടനിലെ വിമാനത്താവളമാണ് ബ്രാഡ്‌ഫോഡിലേത്. 4500 കോടി മുതല്‍മുടക്കിയാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ പോകുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here