ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 99 വയസ്സായിരുന്നു. അടുത്തിടെ അദ്ദേഹം കോവിഡ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ആന്‍ഡ്രൂ രാജകുമാരന്റെയും ബാറ്റന്‍ബെര്‍ഗിലെ രാജകുമാരിയുടെയും ഏക മകനായ ഫിലിപ്പ് രാജകുമാരന്‍ 1921 ജൂണ്‍ 10 ന് ഗ്രീക്ക് ദ്വീപായ കോര്‍ഫുവിലാണ് ജനിച്ചത്.

പതിനെട്ടാം വയസ്സില്‍ ഫിലിപ്പ് റോയല്‍ നേവിയില്‍ ചേര്‍ന്നു. ബ്രിട്ടാനിയ റോയല്‍ നേവല്‍ കോളേജില്‍ നിന്ന് ടോപ്പ് കേഡറ്റായി ബിരുദം നേടി. 1939 ല്‍ ഡാര്‍ട്ട്മൗത്തിലെ നേവല്‍ കോളേജില്‍ വച്ചായിരുന്നു ഗ്രീക്ക് രാജകുമാരനായ ഫിലിപ്പും എലിസബത്ത് രാജ്ഞിയും തമ്മില്‍ കണ്ടുമുട്ടുന്നത്. ഫിലിപ്പ് ബ്രിട്ടീഷ് പൗരത്വം എടുക്കുകയും 1947 നവംബര്‍ 20 ന് വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ വെച്ച് രാജ്ഞിയെ വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹ ശേഷം രാജകുമാരന്‍ തന്റെ നേവിയിലെ ഉദ്യോഗം ഉപേക്ഷിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here