അസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗം രാജ്യത്ത് നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിക്കുന്നതിനിടെ ഡെന്‍മാര്‍ക്കിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥ ബോധരഹിതയായി നിലത്ത് വീണു. ആസ്ട്രാസെനക്ക വാക്‌സിന്‍ ഉപയോഗിച്ച നിരവധിയാളുകള്‍ക്ക് രക്തം കട്ട പിടിക്കുന്ന തരത്തില്‍ അസ്വസ്ഥതകള്‍ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു രാജ്യത്ത് വാക്‌സിന്റെ ഉപയോഗം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്. പത്രസമ്മേളനത്തില്‍ ഇതു സംബന്ധിച്ച തീരുമാനം വ്യക്തമാക്കുന്നതിനിടെയാണ് ആരോഗ്യ വിഭാഗം ഉന്നത ഉദ്യോഗസ്ഥയായ തഞ്ച എറിക്‌സെന്‍ ബോധരഹിതയായത്.

മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് എറിക്‌സണ്‍ ബോധരഹിതയായത്. ഇതേത്തുടര്‍ന്ന് പത്രസമ്മേളനം നിര്‍ത്തി വെക്കുകയും എറിക്‌സണെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പാര്‍ശ്വഫലത്തെത്തുടര്‍ന്ന് ആസ്ട്രാസെനെക്ക വാക്‌സിന്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ യൂറോപ്പിലെ ആദ്യ രാജ്യമായി ഡെന്‍മാര്‍ക്ക് മാറിയിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here