ബഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 23 പേർ വെന്തുമരിച്ചു. കോവിഡ് ഐ.സി.യുവിലെ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തമുണ്ടായതെന്ന് രണ്ട് ആരോഗ്യപ്രവർത്തകരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

ഇബ്നു അൽഖാതിബ് ആശുപത്രിയിലാണ് അപകടം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് അധികൃതർ പറയുന്നത്.

ഇറാഖിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോവിഡ് രോഗികൾ അടക്കം ഈ ആശുപത്രിയിൽ ഉണ്ടായിരുന്നു. ആശുപത്രിയിൽ അഗ്നിരക്ഷാ സംവിധാനമൊന്നും ഉണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here