രണ്ടാം കൊറോണ തരംഗത്തിനിടയാക്കിയ വൈറസിന് ഡെല്‍റ്റ എന്ന പേര് നല്‍കി ലോകാരോഗ്യ സംഘടന. വിദഗ്ധരുടെ സമിതിയാണ് ലോകരാജ്യങ്ങള്‍ക്കെല്ലാം വിളിക്കാന്‍ എളുപ്പമുള്ള പേര് നിര്‍ദ്ദേശിച്ചത്.  ഇന്ത്യയില്‍ വ്യാപിച്ച വൈറസ് ഇതുവരെ ബി.1.617.2 എന്ന സാങ്കേതിക പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ വകഭേദമെന്ന് രണ്ടാം തരംഗത്തെ വിളിച്ചിരുന്നുവെങ്കിലും പുതിയ വൈറസുകള്‍ ഉണ്ടാകുമ്പോള്‍ അത് പൊട്ടിപ്പുറപ്പെട്ട രാജ്യത്തിന്റെ പേരില്‍ അതിനെ വിളിക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ ആദ്യം കാണപ്പെട്ട ബി.1.617.1 എന്ന വകഭേദത്തിനെ കാപ്പാ പേരിലാണ് രേഖപ്പെടുത്തിയിരുന്നത്. രണ്ടാം തരംഗത്തില്‍ ആദ്യം ബ്രിട്ടനില്‍ കണ്ടെത്തി ബി.1.1.7 എന്ന വൈറസിനെ ആല്‍ഫ വകഭേദം എന്ന പേരിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ആഫ്രിക്കന്‍ രാജ്യ ങ്ങളില്‍ കണ്ടെത്തിയ വൈറസിനെ ബീറ്റ എന്നും ബ്രസീലില്‍ കണ്ടെത്തിയതിനെ ഗാമ എന്നുമാണ് ലോകാരോഗ്യ സംഘടന ഇനി വിളിക്കുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here