ബാല ലൈംഗിക പീഡനക്കുറ്റങ്ങളില്‍ സഭാ പുരോഹിതര്‍ക്ക് ശിക്ഷ ഉറപ്പ് നല്‍കുന്ന വിധത്തില്‍ കത്തോലിക്കാ സഭാ ചട്ടങ്ങളില്‍ ഭേദഗതി. സഭയുടെ കാനോണ്‍ നിയമത്തിലെ ഏഴാം പുസ്‌കത്തിലെ 1750 വകുപ്പുകളിലെ 6-ാം ചട്ടം ഭേദഗതി ചെയ്യുന്നതിനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുമതി നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് നേരെ നടത്തുന്ന ഏതു അതിക്രമവും ലൈംഗിക പീഡന ശ്രമങ്ങളും കര്‍ശനമായ നിയമവ്യവസ്ഥയുടെ ചട്ടക്കൂട്ടില്‍ കൊണ്ടുവരുമെന്നും പോപ്പ് വ്യക്തമാക്കി. പുതിയ നിയമപ്രകാരം ലൈംഗിക പീഡനക്കുറ്റങ്ങളില്‍ പ്രതികളാകുന്ന വൈദികരേയും മറ്റ് പദവികളിലിരിക്കുന്ന അല്‍മായരേയും ഉടന്‍ തന്നെ തല്‍സ്ഥാനത്ത് നിന്ന് പിരിച്ചുവിടും.

അത്തരം ആളുകളെ ഉടന്‍ സഭാ നേതൃത്വത്തില്‍ നിന്നും പദവികളില്‍ നിന്നും മാറ്റിനിര്‍ത്തി അന്വേഷണവും ശിക്ഷയും നല്‍കുമെന്നും പോപ് വിശദീകരിച്ചു. മനുഷ്യനെ ദ്രോഹിക്കുക, പീഡിപ്പിക്കുക എന്നത് ദൈവനിന്ദയാണ്. ബൈബിളിലെ പത്തുകല്‍പ്പനകളിലൊന്നായ ആറാംമത്തേതില്‍ കുട്ടികളോട് കാണിക്കേണ്ട കരുണ എന്നതിനെതിരാണ് ബാലപീഡനം എന്നും പോപ്പ് ചൂണ്ടിക്കാട്ടി. പള്ളികളുമായി ബന്ധപ്പെട്ട ആര് ബാലപീഡനം നടത്തിയാലും സഭാ തലത്തില്‍ ഒരേ നടപടി സ്വീകരിക്ക ണമെന്നും പോപ്പ് വ്യക്തമാക്കി.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here