ബീജിങ്ങ്: ചൈനയെ ശത്രുമുഖത്ത് നിര്‍ത്തുന്ന രാജ്യങ്ങള്‍ക്കെതിരെ പ്രകോപനവുമായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തിലാണ് ലോകത്തെ പ്രകോപിപിച്ച് ഷിന്‍ പിങ്ങിന്റെ പ്രസംഗം.

ചൈനയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന വിദേശശക്തികളുടെ തല തകര്‍ക്കുമെന്നാണ് ഭീഷണിയയുര്‍ത്തിയത്. ടിയാനന്‍ശമന്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രകോപന വാക്കുകള്‍ ഉയര്‍ന്നത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സാമൂഹ്യ മാധ്യമമായ വെയ്‌ബോയില്‍ വൈറലായി.

പഴയ ലോകത്തെ തകര്‍ക്കാന്‍ മാത്രമല്ല, പുതിയ ലോകത്തെ സൃഷ്ടിക്കാനും തങ്ങള്‍ക്ക് കരുത്തുണ്ടെന്ന് പറഞ്ഞ ഷി ചൈനയുടെ സൈനിക ശക്തി വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കി. അ;േസമയം തയ്‌വാന്‍, ഹോങ്കോങ് എന്നീ നയതന്ത്രവിഷയങ്ങളിലും ചൈന നിലപാട് വ്യക്തമാക്കി. തായ്‌വാനെ ചൈനയോട് ചേര്‍ക്കുമെന്നും ഷി ആവര്‍ത്തിച്ചു. പാശ്ചാത്യ ലോകത്ത് നിന്ന് ചൈനയ്‌ക്കെതിരെ ഉടലെടുക്കുന്ന പ്രതിരോധത്തിനുള്ള വി’േവഷമാണ് ചൈന പ്രകടമാക്കിയതെന്നാണ് സൂചന. ഹോങ്കോങ്ങിലും ഉയിഗുര്‍ പ്രതിസന്ധിയിലും ചൈനയുടെ ഇടപെടലുകള്‍ മനുഷ്യത്വവിരുദ്ധമാണെന്ന് ലോകമെങ്ങും അഭിപ്രായമുയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here