ന്യൂഡൽഹി : വിദേശങ്ങളിൽ കള്ളപ്പണം വെളുപ്പിക്കുന്നതും, അനധികൃത കമ്പനി ഇടപാടുകളും സംബന്ധിച്ച ലോക നേതാക്കൾ അടക്കമുള്ളവരുടെ വിവരങ്ങൾ പുറത്ത്. പാൻഡോറ പേപ്പേർസ് എന്ന് വിളിക്കപ്പെടുന്ന ഈ അന്വേഷണത്മക റിപ്പോർട്ടുകളിൽ ഏതാണ്ട് 14 കമ്പനികളിൽ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. വിദേശങ്ങളിലെ നികുതി ഇളവ് ലഭിക്കുന്ന നാടുകളിൽ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങൾ ഇതിലുണ്ട്.

ഇൻറർനാഷണൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേഷൻ ജേർണലിസവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേർന്നാണ് ഈ റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. ഇന്ത്യയിൽ നിന്നും ഇന്ത്യൻ എക്‌സ്പ്രസ് പത്രമാണ് ഈ സംരംഭത്തിലുള്ളത്.

ഇന്ത്യക്കാരായ 300 പേർ ഈ പേപ്പറുകളിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ 60 ഓളം പേരുകൾ രാജ്യത്തെ പ്രമുഖ വ്യക്തികളോ, കമ്പനികളോ ആണ്. ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് പ്രകാരം അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ബിസിനസുകാരൻ അനിൽ അംബാനി, ഇന്ത്യയിൽ നിന്നും കടന്ന രത്‌നവ്യാപാരി നീരവ് മോദിയുടെ സഹോദരി ഇങ്ങനെ ചിലർ പേപ്പറുകളിൽ പേരുള്ളവരാണെന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here