വിദേശികളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി കുവൈത്തില്‍ ഓണ്‍ലൈന്‍ സേവനം ആരംഭിക്കുന്നു. ഗള്‍ഫ് മേഖലയില്‍ ആദ്യമായിട്ടാണ് പ്രവാസികള്‍ക്കായി ഇത്തരം ഒരു സംവിധാനം ആരംഭിക്കുന്നത്.

പ്രവാസികള്‍ക്ക് ആവശ്യമായ രേഖകള്‍, നിയമോപദേശങ്ങള്‍ തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍. പ്രവാസികളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹോട്ട്്്ലൈന്‍ ആരംഭിക്കും. വര്‍ക്ക് പെര്‍മിറ്റില്‍ പറയാത്ത ജോലികള്‍ ചെയ്യിക്കുക, ശന്പളം കൃത്യമായി നല്‍കാതിരിക്കുക തുടങ്ങിയ പരാതികള്‍ ഓണ്‍ലൈന്‍ സേവനത്തിലൂടെ നല്‍കിയാല്‍ മനുഷ്യാവകാശ സൊസൈറ്റി ഉടന്‍ ഇടപെടും. ഇതിനു പുറമേ വിദേശികള്‍ക്ക് തൊഴില്‍ കരാറുകള്‍ അവരുടെ ഭാഷകളില്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും പുതിയ സേവനത്തിന്‍റെ ഭാഗമായിരിക്കും.

അതിനിടെ കുവൈത്തില്‍ ജയിലില്‍ കഴിയുന്ന വിദേശികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രാലയം നടത്തുന്ന പഠനത്തിന്‍റെയും നല്‍കുന്ന ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ കുവൈത്ത് പാര്‍ലമെന്‍റായിരിക്കും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. വിദേശകാര്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികളെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here