അബുദാബി വിമാനത്താവളം വീണ്ടും സ്മാര്‍ട്ട്‌ ആകുന്നു. എമിഗ്രേഷന്‍, പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ അടക്കമുള്ള സേവനങ്ങള്‍ എളുപ്പം ലഭ്യമാക്കും വിധമാണ് സ്മാര്‍ട്ട് യാത്ര സംവിധാനം ഒരുക്കിയിരിക്കുന്നത്.

യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുന്പോള്‍ മുതല്‍ വിമാനത്തില്‍ കയറുന്നതു വരെയുള്ള എല്ലാ നടപടികളും സുഗമമായി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് സ്മാര്‍ട്ട് സേവനം ഒരുക്കിയിരിക്കുന്നത്. ലഗേജ് കൈമാറല്‍, ഇലക്ട്രോണിക് ചെക്ക് ഇന്‍, ഇ ഗേറ്റ്, ബോര്‍ഡിങ് തുടങ്ങിയവ സ്മാര്‍ട്ട് സേവനങ്ങളില്‍ ഉള്‍പ്പെടുത്തി.

യാത്രയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ബോര്‍ഡിങ് എളുപ്പമാക്കാനും ഇതുവഴി സാധിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിര്‍ദേശപ്രകാരമാണ് പുതിയ സംവിധാനം. യാത്ര്കകാരുടെ സംതൃപ്തി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായാണ് സ്മാര്‍ട്ട് സേവനങ്ങള്‍. ബോര്‍ഡിങ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും സുഗമമാക്കുകയും ചെയ്യുന്ന സ്മാര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ യാത്രക്കാരെ അബുദാബി വിമാനത്താവളത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here