വളര്‍ത്തു നായയുടെ ജന്മദിനം അതി ഗംഭീരമാക്കാന്‍ യുവതി ചെലവഴിച്ചത് പതിനാറായിരം ഡോളര്‍. അഞ്ഞൂറ്റി ഇരുപത് ഡ്രോണുകളാണ് യുവതി ബര്‍ത്‌ഡേ ആഘോഷത്തിനായി വാടകക്കെടുത്തത്. ആകാശത്ത് ഹാപ്പി ബര്‍ത്‌ഡേ എന്ന് ഡിസ്‌പ്ലേ ചെയ്യുന്നതിനാണ് യുവതി ഡ്രോണുകള്‍ വാടകക്കെടുത്തത്. ചാങ്ഷയിലെ സിയാങ്ജിയാങ് നദിക്ക് മുകളിലൂടെ ആകാശത്ത് ‘ഡൗഡൗവിന് പത്താം ജന്മദിനാശംസകള്‍’ എന്ന സന്ദേശം പ്രദര്‍ശിപ്പിക്കാനാണ് ഇത്രയധികം ഡ്രോണുകള്‍ വാടകക്കെടുത്തത്.

ഭൂമിയില്‍ യുവതിയും സുഹത്തുക്കളും വളര്‍ത്തു നായയായ ഡൗഡൗവിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന സമയത്ത് മുകളില്‍ ആകാശത്ത് നായക്കുട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള അക്ഷരങ്ങള്‍ തെളിഞ്ഞു. ഡ്രോണുകള്‍ വാടകക്കെടുക്കാന്‍ മാത്രം യുവതി 100,000 യുവാന്‍ ചെലവഴിച്ചു. ചൈനീസ് ഭാഷയില്‍ ‘ഡൗഡൗവിന് പത്താം ജന്മദിനാശംസകള്‍’ എന്നാണ് ആകാശത്ത് എഴുതിയിരുന്നത്.

അതേസമയം വ്യത്യസ്ഥമായ ഈ ജന്മദിനാഘോഷം അധികൃതരുടെ അതൃപ്തിയും പിടിച്ചു പറ്റി. ഡ്രോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള മേഖലയിലാണ് യുവതി ഇവ പറത്തിയത്. നിരോധിത മേഖലയായ ഇവിടെ ഡ്രോണുകള്‍ പറത്തണമെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങണമെന്നിരിക്കെ യുവതി അനുമതി വാങ്ങിയിരുന്നില്ല. അനുമതിയില്ലാതെ പറത്തുന്ന ഡ്രോണുകള്‍ വെടിവെച്ചിടുമെന്ന് ഒഫീഷ്യല്‍സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here