ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ യുക്രെയിനിലേക്ക് കൂടുതല്‍ വിമാനസര്‍വീസ് നടത്തും. യുദ്ധഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
യുക്രെയിനിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അവിടുത്തെ വിവരങ്ങളറിയാനും സഹായത്തിനുമായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.
തിരിച്ചുവരാന്‍ താല്‍പര്യമുളളവരെ കൊണ്ടുവരാനായി വിവിധ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാന്‍: 1800118797 (ടോള്‍ഫ്രീ)

1800118797 (ടോള്‍ഫ്രീ) …

ഫോണ്‍: 011- 23012113, 23014104, 23017905

ഫാക്‌സ്: 011 23088124 …

ഇമെയില്‍: situationroom@mea.gov.in …

LEAVE A REPLY

Please enter your comment!
Please enter your name here