തെല്ലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ യുവതി ദര്‍ശനം നടത്തിയെന്ന പ്രചാരണം ദുരുദ്ദേശപരമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ചിരഞ്ജീവിക്കും ഭാര്യയ്ക്കുമൊപ്പം യുവതി പ്രവേശനം നടത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നത്. ഇവര്‍ക്കൊപ്പം ശബരമലയിലെത്തിയത് 56 വയസുളള മധുമതിയാണെന്നും മറിച്ചുളള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here