കൊച്ചി: ബിജിത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ഇങ്ങള് കത്തോളീ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ശ്രീനാഥ് ഭാസി, ഗ്രേസ് ആൻ്റണി, ആൻ ശീതൾ, അലെൻസിയർ, ശ്രുതി ലക്ഷ്മി, രസ്‌ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

ചിത്ത്രിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് കാവുംതറയാണ്. നിര്‍മ്മാതാക്കളായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരുടെ ടൈനി ഹാന്‍ഡ്‌‌സ് പ്രൊഡക്ഷന്റെ നാലാമത് ചിത്രം കൂടിയാണ്. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങളാണ് മുൻപ്‌ ടൈനി ഹാന്‍ഡ്‌‌സ് പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിച്ചത്‌.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ പേരൂര്‍ ജെയിംസ്, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പില്‍, ആര്‍ട്ട് ഡയറക്ടര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് സുജിത്ത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിജു സുലേഖ ബഷീര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍സ് കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍സ് മൂവി റിപ്പബ്ലിക്, പി. ആര്‍. ഓ. മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര്‍ പ്രൊഫഷണല്‍

LEAVE A REPLY

Please enter your comment!
Please enter your name here