ചെര്‍ണോബില്‍ പിടിച്ചെടുക്കാന്‍ റഷ്യ പുതിയ നീക്കം തുടങ്ങി. ഇതിനെതിരെ പോരാടുകയാണ് യുക്രൈന്‍ സേന. ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ചെര്‍ണോബിലിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ് റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യം. 1986ലെ ദുരന്തം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ സൈന്യം പോരാടുകയാണ് ചെര്‍ണോബിലിലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് യുക്രൈനില്‍ വ്യോമാക്രമണം തുടങ്ങിയത്. യുക്രൈനിലെ പല മേഖലകളിലും മിസൈലുകള്‍ പതിച്ചു. ഉഗ്ര സ്‌ഫോടനങ്ങള്‍ പല ഭാഗത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here