മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയിലര്‍ പുറത്ത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അന്തരിച്ച കെപിഎസി ലളിതയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ പ്രമുഖരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭീഷ്മ പര്‍വ്വത്തിനു മുന്‍പ് അമല്‍ നീരദിന്റെ ‘ബിലാല്‍’ ആണ് ചര്‍ച്ചയായതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ‘ഭീഷ്മപര്‍വ്വം’ സിനിമ പ്രഖ്യാപിക്കുകയായിരുന്നു.ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

LEAVE A REPLY

Please enter your comment!
Please enter your name here