അധിനിവേശമല്ല യുക്രൈന്‍ ജനതയെ സ്വതന്ത്രരാക്കുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. യുക്രൈയിനിലേത് ജനാധിപത്യ സര്‍ക്കാരാണെന്ന് റഷ്യ കരുതുന്നില്ല. യുക്രൈന്‍ പിടിച്ചെടുക്കാന്‍ ആരും പദ്ധതിയിടുന്നില്ലെന്നും സെര്‍ജി ലാവ്‌റോവ് പറഞ്ഞു. അതിനിടെ യുക്രൈന്‍ തലസ്ഥാനം പിടിക്കാനൊരുങ്ങി റഷ്യ. റഷ്യന്‍ സൈന്യം കീവിലെത്തി. കീവിനെ സംരക്ഷിക്കാന്‍ പോരാടുന്നതായി യുക്രൈന്‍ സേന പറഞ്ഞു.

രണ്ടാം ദിവസവും തുടരുന്ന യുക്രൈന്‍ യുദ്ധത്തിന്റെ ഭാവി എന്താകുമെന്നതില്‍ അനിശ്ചിതത്വം. വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ വ്‌ളാഡിമിര്‍ പുടിന്‍, സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് യുദ്ധമെന്ന് വാദിക്കുന്നു. അവസാന നിമിഷം വരെ പോരാടുമെന്ന് യുക്രൈന്‍ പ്രസിഡന്റും പ്രഖ്യാപിച്ചിരിക്കുകയാണ്. കിഴക്കന്‍ യുക്രൈയിന്റെ അവകാശപോരാട്ടമല്ല, പാശ്ചാത്യര്‍ക്കുളള മുന്നറിയിപ്പാണ് ഈ യുദ്ധമെന്ന് തുറന്നു പറയുകയാണ് വ്‌ളാഡിമിര്‍ പുടിന്‍. പാശ്ചാത്യ സൈനിക നാറ്റോ റഷ്യയോട് അടുത്തത് വരുന്നത് തന്റെ രാജ്യത്തിനുമേല്‍ അധിനിവേശം നടത്താനാണെന്ന് അദ്ദേഹം പറയുന്നു.

പാശ്ചാത്യരോട് നയതന്ത്രവും സമവായവും ഫലം കാണില്ലെന്ന് വ്യക്തമായതോടെയാണ് സൈനിക നീക്കത്തിന് തീരുമാനമെടുത്ത്. ഇറാഖിലും സിഞിയയിലും ലിബിയയിലും അമേരിക്ക നടത്തിയ അധിനിവേശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മോസ്‌കോയഒടെ പ്രതിരോധം. തൊണ്ണൂറുകളിലും രണ്ടായിരത്തിലും കിഴക്കന്‍ റഷ്യയിലെ വിഘടനവാദികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ പിന്തുണ പുടിന്‍ ഓര്‍മ്മിപ്പിക്കുന്നു. യുക്രൈയിനില്‍ 2014ല്‍ അട്ടിമറിയിലൂടെ അധികാരത്തിലേറിയ സര്‍ക്കാര്‍ ഡോണ്‍ബാസ് മേഖലയില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വാദിക്കുന്നു. വംശഹത്യയ്ക്കും അപമാനത്തിനും ഇരയാകുന്ന മനുഷ്യരെ സംരക്ഷിക്കുന്നതിനാണ് ഈ യുദ്ധമെന്നുമാണ് മോസ്കോയുടെ വാദം.

പാശ്ചാത്യര്‍ സഹായിക്കുമെന്നു കരുതി റഷ്യയെ എതിരിടാനിറങ്ങിയ വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ യുക്രൈയിന് പക്ഷേ പാശ്ചാത്യരുടെ നിലപാട് തിരിച്ചടിയായി. ലോകം യുക്രൈയിനെ കയ്യൊഴിഞ്ഞെന്നും എല്ലാവര്‍ക്കും ഭയമാണെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. യുദ്ധമല്ല സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് നേരത്തെ പറഞ്ഞ സെലന്‍സ്‌കി അവസാന ശ്വാസം വരെ പൊരുതുമെന്ന് നിലപാട് മാറ്റി. ക്യാമറയ്ക്ക് മുന്നില്‍ ഹാസ്യറോള്‍ അഭിനയിക്കുന്നതു പോലെയല്ല യുദ്ധസമയത്ത് രാജ്യത്തെ നയിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയുകയാണ്. സര്‍വസൈന്യാധിപന്റെ ഭരണപരിചയക്കുറവ് യുക്രെയനെ എളുപ്പത്തില്‍ പരാജയപ്പെടുത്തുമോന്ന് ആശങ്കപ്പെടുന്നവര്‍ ഏറെയാണ്. തന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്ന് സെലന്‍സ്‌കിയ്ക്കും ബോധ്യമുള്ളതുപോലെ. കീവിലെ സര്‍ക്കാരിനെ അട്ടിമറിച്ച് റഷ്യന്‍ നിയന്ത്രണത്തിലുളള പാവ സര്‍ക്കാരിനെ പ്രതിഷ്ഠിക്കാനാണ് വ്‌ളാഡിമിര്‍ പുടിന് ഇനിയെത്ര സമയം എന്നതാണ് ഇനി അറിയാനുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here