കെയ്റോ: അലക്സാന്‍ഡ്രിയയില്‍ നിന്നും കെയ്റോയിലേക്കുള്ള ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി. ഈജിപ്റ്റ് എയറിന്‍റെ എംഎസ്181 എ320 വിമാനമാണ് തട്ടിയെടുത്തത്. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെന്നു പറഞ്ഞ യുവാവ് വിമാനം സൈപ്രസിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. 7 ജീവനക്കാരടക്കം 62 യാത്രക്കാരാണ് വിമാനത്തിലുള്ളത്. തുടര്‍ന്ന് വിമാനം സൈപ്രസിലെ ലര്‍നാകയില്‍ ഇറക്കി. പ്രാദേശികസമയം 8.50നാണ് വിമാനം ലര്‍നാക വിമാനത്താവളത്തിലിറക്കിയത്. റാഞ്ചിയുമായി നടത്തിയ അനുനയ ചര്‍ച്ചയെത്തുടര്‍ന്ന് 61 പേരെ വിട്ടയച്ചു.
വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും തകര്‍ക്കുമെന്നും വിമാനം തട്ടിയെടുത്തയാള്‍ ഭീഷണിപ്പെടുത്തി. ബെല്‍റ്റ് ബോംബ് ധരിച്ച യാത്രക്കാരനില്‍ നിന്നു ഭീഷണിയുണ്ടായെന്ന് ഒമര്‍ ജമാല്‍ എന്ന പൈലറ്റ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് ഈജിപ്ത് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. സൈപ്രസിലെ ലര്‍നാക വിമാനത്താവളത്തില്‍ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 6.30 ന് അലക്‌സാണ്‍ഡ്രിയയിലെ ബുര്‍ജ് അല്‍ അറബ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 7.45നായിരുന്നു കെയ്‌റോയില്‍ ഇറങ്ങേണ്ടിയിരുന്നത്.വിമാനം പറന്നുയര്‍ന്നു അരമണിക്കൂറിനുള്ളില്‍ റാഞ്ചുകയായിരുന്നു. ഈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ, വിമാനം റാഞ്ചിയത് ഈജിപ്ത് സ്വദേശിയായ ഇബ്രാഹിം സമാഹ എന്ന ഇരുപത്തിയേഴുകാരനാണെന്ന് പറയപ്പെടുന്നു. ഇതിന് സമാഹയെ പ്രേരിപ്പിച്ചത് വ്യക്തിപരമായ പ്രശ്‌നങ്ങളെന്ന് സൂചന. സൈപ്രസ്‌കാരിയായ മുന്‍ ഭാര്യയ്ക്ക് തന്റെ കത്ത് കൈമാറണമെന്നും ഒരു പരിഭാഷകനെ വേണമെന്നും സമാഹ ആവശ്യപ്പെട്ടതായാണ് വിവരം. തനിക്ക് സൈപ്രസില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നും സമാഹ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സമാഹ വെറ്ററിനറി മെഡിസില്‍ വിഭാഗത്തിലെ പ്രൊഫസറാണെന്ന് അലക്‌സാണ്‍ട്രിയസര്‍വകലാശായ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമാഹയെ അുനനയിപ്പിക്കാന്‍ മുന്‍ ഭാര്യയെ അധികൃതര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here