ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധ വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതോടെ രാജ്യം കൊവിഡ് അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഒമിക്രോണിൻ്റെ ബിഎ.4, ബിഎ.5 വകഭേങ്ങളാണ് പടരുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. ജനുവരിയിലാണ് ഇവിടെ നാലാം തരംഗം അവസാനിച്ചത്.

 
 
 

അതേസമയം, ചൈനയിലും കൊവിഡ് ബാധ കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം ചൈനയിൽ റിപ്പോർട്ട് ചെയ്തത് 15,688 കേസുകളാണ്. ബീജിംഗിൽ സ്കൂളുകൾ അടച്ചു. ഉത്തര കൊറിയയുമായുള്ള ട്രെയിൻ സർവീസുകൾ നിർത്തി. ബീജിംഗ്, ഷാങ്‌ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഇതോടെ ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീജിംഗിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. ഷാങ്‌ഹായിൽ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്‌ഡൗണിനെതിരെ ജനക്കൂട്ടം തെരുവിലിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here