ജോണി ഡെപ്പിന് ആംബര്‍ ഹേഡ് നഷ്ടപരിഹാരമായി നല്‍കേണ്ടത് 15 മില്യണ്‍ ഡോളര്‍; ഹോളിവുഡിലെ മഹാഭാരത യുദ്ധം അവസാനിക്കുമ്ബോള്‍ താര സുന്ദരി പിച്ചയെടുക്കും

ബോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി.

ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്നാണ് വിധി. ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണം. ആറ് ആഴ്‌ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേര്‍ഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തല്‍.

അഞ്ചു പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ കോടതി പക്ഷെ ആംബറിന്റെ ഒരു വാദം കണക്കിലെടുത്ത് അവര്‍ക്ക് 2 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തിട്ടുണ്ട്. ജോണി ഡെപ്പിന്റെ അറ്റോര്‍ണി നടത്തിയ ഒരു പര്‍സ്യ പരാമര്‍ശവുമായി ബന്ധപ്പെട്ടതായിരുന്നു ആ വാദം. അതേസമയം ജോണി ഡെപിന്‍ 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായും3.5 മില്യണ്‍ ഡോളര്‍ വ്യവഹാര ചെലവായും വിധിച്ചു. അപ്പീലില്‍ തുക കുറച്ചില്ലെങ്കില്‍ ജോണി ഡെപ്പിന് 10.35 മില്യണ്‍ ഡോളര്‍ ലഭിക്കും.

പൈറേറ്റ്സ് ഓഫ് കരീബിയന്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ ജോണി ഡെപ്പും അക്വാമാനിലെ നായികയായ ആംബര്‍ ഹേര്‍ഡും 2009 -ല്‍ ദി റം ഡയറി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. ജോണി ഡെപ്പിന് അതിനു മുന്‍പായി വിനോണ റൈഡര്‍, കെയ്റ്റ് മോസ്സ്, വനേസ പരാദിസ് എന്നീ നടിമാരുമായി പല കാലങ്ങളായി ബന്ധമുണ്ടായിരുന്നു. അതേസമയം, അക്കാലത്ത് ഹേര്‍ഡ് ഒരു ചിത്രകാരനുമായി പ്രണയത്തിലുമായിരുന്നു.

ഏതായാലും ആ ബന്ധം ക്രമേണ വളര്ന്നു 2011 അവസാനമായപ്പോഴേക്കും ഇരുവരും തമ്മിലുള്ള ബന്ധം പ്രണയമായി മാറി. 2012-ല്‍ ജോഡി ഡെപ്പിനൊപ്പം നിരവധി വര്‍ഷം പങ്കാളിയായി ജീവിച്ച വനേസ പരാദിസ് ഡെപ്പുമായി വേരിപിരിഞ്ഞു. ഡെപ്പിന് വനേസയില്‍ രണ്ടു കുട്ടികളുമുണ്ട്. ഏതാണ്ട് അതേ സമയത്തു തന്നെ ഹേര്‍ഡ് തന്റെ കാമുകനില്‍ നിന്നും വേര്‍പിരിഞ്ഞു. തുടര്‍ന്ന് രണ്ടു കൊല്ലം കൂടി കാമുകീകാമുകന്മാരായി ജീവിച്ച അവര്‍ 2014 ല്‍ ആണ് വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് 2015- ല്‍ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച്‌ ഇരുവരും വിവാഹിതരായി.

വിവാഹത്തിനു പിന്നാലെ വിവാഹ മോചനവും

2015- ല്‍ വിവാഹിതരായെങ്കിലും ആ ദാമ്ബത്യം അധികകാലം നീണ്ടു നിന്നില്ല. 2016 മെയ്‌ 23 ന് ഹേര്‍ഡ് തന്നെ ഡെപില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു. ഡെപ്പിന്റെ അമിത മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും ഒക്കെയാണ് പ്രധാന കാരണമായി പറഞ്ഞിരുന്നത്. കൂടാതെ ഗാര്‍ഹിക പീഡനവും വിവാഹമോചനത്തിനുള്ള കാരണമായി പറഞ്ഞിരുന്നു. മദ്യപിച്ച്‌ ലക്കുകെട്ട് ഡെപ്പ് തന്റെ നേരെ ഫോണ്‍ വലിച്ചെറിഞ്ഞെന്നും തന്റെ മുഖത്ത് പരിക്കുപറ്റിയെന്നും അവര്‍ വിവാഹമോചന കേസിന്റെ വിചാരണക്കിടെ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡനങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് വിഭാഗം ഇത് പരിശൊധിച്ചെന്നും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പൊലീസ് വക്താവ് പറഞ്ഞത്.

സാമ്ബത്തിക ലാഭം ലാക്കാക്കിയാണ് ഹേര്‍ഡ് ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നായിരുന്നു ഡെപ്പിന്റെ വാദം. ഏതായാലും , 7 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് കോടതിക്ക് വെളിയില്‍ ഒത്തു തീര്‍പ്പാക്കുകയായിരുന്നു. തങ്ങള്‍ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നതെന്നും, വിവാഹമോചന ശേഷം പരസ്പരം കുറ്റാരോപണങ്ങള്‍ നടത്താനില്ലെന്നും ഇരുവരും അന്ന് പറഞ്ഞിരുന്നു. വിവാഹ മോചനത്തിനുള്ള നഷ്ടപരിഹാരമായി ലഭിച്ച 7 മില്യണ്‍ ഡോളര്‍ ഹേര്‍ഡ് ചാരിറ്റിക്ക് നല്‍കിയതായി അവരുമായി അടുത്ത വൃത്തങ്ങള്‍ പറായുന്നു.

വാഷിങ്ടണ്‍ പോസ്റ്റിലെ ലേഖനവുംമാനനഷ്ട കേസും

വിവാഹമോചനത്തിനു ശേഷം പരസ്പരം കുറ്റപ്പെടുത്തുകയില്ലെന്ന് ഒരു കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍, അത് ഏറെക്കാലം പാലിക്കാന്‍ ഹേര്‍ഡിനായില്ല. വാഷിങ്ടണ്‍ പോസില്‍ 2018-ല്‍ എഴുതിയ ഒരു ലേഖനത്തില്‍, ഗാര്‍ഹിക പീഡനത്തിന്റെ പൊതുമുഖമാണ് താന്‍ എന്ന് ആംബര്‍ എഴുതി. 2019 ല്‍ ഇതിനെതിരെ ജോണി ഡെപ്പ് 50 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്‌നല്‍കുകയായിരുന്നു. താന്‍ ഒരിക്കലും ഹേര്‍ഡിനെ പീഡിപ്പിച്ചിട്ടില്ലെന്നും ഹേര്‍ഡിന്റെ ഈ ആരോപണം പൊതുമനസ്സില്‍ ഇടം കണ്ടെത്താനുള്ള ഒരു വിപുലമായ വ്യാജപ്രചാരണമാണെന്നുമായിരുന്നു ഡെപ് കോടതിയില്‍ ബോധിപ്പിച്ചത്.

വിചാരണ കാലം

കേസ് കോടതിയില്‍ വിചാരണക്ക് എത്തിയപ്പോള്‍ തീര്‍ത്തും പരസ്യമായ വിചാരണ തന്നെയായിരുന്നു നടന്നത്. ഈ വിചാരണയ്ക്കിടയിലായിരുന്നു ആംബര്‍ ഹേര്‍ഡ് തനിക്കേറ്റ പീഡനങ്ങള്‍ തുറന്നു പറഞ്ഞത്. ആസ്ട്രേലിയന്‍ യാത്രയ്ക്കിടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചതും അതുപോലെ തന്റെ ലൈംഗികാവയവത്തില്‍ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച്‌ പീഡനം നടത്തിയതുമെല്ലാം വര്‍ കോടതിയില്‍ വിവരിച്ചു.

വീടിനുള്ളില്‍ പലപ്പൊഴയി സഹിക്കേണ്ടിവന്ന ക്രൂര മര്‍ദ്ദനങ്ങളുടേ കഥകളുംഹേര്‍ഡ് കോടതിയില്‍ വിവരിച്ചിരുന്നു. ഡെപ് ഹേര്‍ഡിനെ മര്‍ദ്ദിച്ചതായി സമ്മതിക്കുന്ന ഒരു ടെലെഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പും കോടതിയില്‍ ഹാജരാക്കിയിരുന്നു. അതുപോലെ ഡെപിന്റെ മുന്‍ പങ്കാളികളും ഏതാണ്ട് ആംബറിന്റെ വാദത്തെ പിന്താങ്ങുന്ന രീതിയിലുള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്. അവഗണന നിറഞ്ഞ ബാല്യകാലവും, അമ്മയുടെ കൈകളില്‍ നിന്നേല്‍ക്കേണ്ടി വന്ന ക്രൂരതകളും ഡെപിനെ സ്ത്രീ വിദ്വേഷിയാക്കി എന്നുവരെ ഹേര്‍ഡ് ആരോപിച്ചിരുന്നു.

അതേസമയം, പീഡന കുറ്റങ്ങള്‍ എല്ലാം നിഷേധിച്ച ഡെപ്, തന്റെ ഭാര്യയായി തുടരുമ്ബോള്‍ തന്നെ ഹേര്‍ഡിന് ചില അവിഹിത ബന്ധങ്ങളും ഉണ്ടായിരുന്നതായി ഡെപും ആരോപിച്ചിരുന്നു. അതിനിടയില്‍ ഭാര്യാ മര്‍ദ്ദകന്‍ എന്നപേരില്‍ ഡെപിനെതിരെ ഒരു ലേഖനം സണ്‍ മാസികയില്‍ പ്രത്യക്ഷപ്പെട്ടു. ഡെപ് ഇതിനെതിരെ കേസ് കൊടുത്തെങ്കിലും ആ കേസ് തള്ളിപോവുകയായിരുന്നു. ഇത് ഹേര്‍ഡിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

അതേസമയം, ഈ കേസും അതിനെ തുടര്ന്നുള്ള പത്രവാര്‍ത്തകളുമൊക്കെ ജോണി ഡെപ്പിന്റെ തൊഴില്‍ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഫന്റാസ്റ്റിക് ബീസ്റ്റ്സ് 3 യില്‍ നിന്നും ഡെപിനോട് പിന്മാറാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. മറ്റുപല അവസരങ്ങളും ഇതുമൂലം നഷ്ടപ്പെട്ടതായി ഡെപ്പറഞ്ഞിരുന്നു. മാത്രമല്ല, ഒരു സ്ത്രീ പീഡകന്‍ എന്ന ഒരു പ്രതിച്ഛായ ഇത് ഡെപിന് നല്‍കി. ഇത് അദ്ദേഹത്തിന്റെ ആരാധകരുടേ എണ്ണത്തില്‍ ഇടിവുണ്ടാക്കുകയും ചെയ്തു.

വിധി

വിചാരണക്കിടയില്‍ വളരെ വിചിത്രമായ പല കാര്യങ്ങളും ഉയര്‍ന്നു വന്നു. ഗൃഹത്തിലെ യഥാര്‍ത്ഥ പീഡക ആംബര്‍ ഹേര്‍ഡ് ആണെന്ന രീതിയില്‍ വരെ ചില കഥകള്‍ കോടതിയില്‍ എത്തി. അതിനിടെ ഡെപില്‍നിന്നും വിവാഹമോചന സമയത്ത് നഷ്ടപരിഹാരമായി ലഭിച്ച 7 മില്യണ്‍ ഡോളറില്‍നിന്നും നല്‍കാമെന്ന് പറഞ്ഞ 3.5 മില്യണ്‍ ഡോളറില്‍ 1.3 മില്യണ്‍ ഡോളര്‍ മാത്രമെ ഹേര്‍ഡ് നല്‍കിയിട്ടുള്ളു എന്ന് ഒരു ചാരിറ്റി സംഘടന വെളിപ്പെടുത്തുകയും ചെയ്തു.

അതിനിടെ ഡെപ് ഹേര്‍ഡിനെ നിര്‍ബന്ധിച്ച്‌ വദനസൂരതം ചെയ്യിക്കുമായിരുന്നു എന്നും ഒരിക്കല്‍ ബിയര്‍ കുപ്പി ഉപയോഗിച്ച്‌ ഹേര്‍ഡിനെ പീഡിപ്പിച്ചു എന്നും ഒരു മാനസിക രോഗ വിദഗ്ദന്‍ കോടതില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഹേര്‍ഡ് മാനസികമായി തകര്‍ന്നു എന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ചു കഴിഞ്ഞാല്‍ ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക ഡെപിന്റെ ഒരു വിനോദമാണെന്നും ഈ മനഃശ്ശാസ്ത്രജ്ഞന്‍ കോടതിയില്‍ പറഞ്ഞിരുന്നു. അതുപോലെ കലഹങ്ങള്‍ ഉണ്ടാകുമ്ബോള്‍ സ്വയം പരിക്കെല്‍പിച്ച്‌ രക്തസാക്ഷി ചമയുന്ന സ്വഭാവവും ഡെപ്പിനുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, സഹസ്ര കോടീശ്വരന്‍ എലന്‍ മസ്‌കുമായി താന്‍ ബന്ധം പുലര്‍ത്തിയിരുന്ന കാര്യം ഹേര്‍ഡ് കോടതിയില്‍ സമ്മതിച്ചു. അങ്ങനെ വാദപ്രതിവാദങ്ങളുമായി ആറാഴ്‌ച്ചത്തെ വിചാരണയ്ക്കൊടുവില്‍ ഇന്നലെയായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. ഇരുവരും പരസ്പരം മാനഹാനി വരുത്തി എന്ന് നിരീക്ഷിച്ച കോടതി 15 മില്യണ്‍ ഡോളര്‍ ഡെപിനു നല്‍കാനും 2 മില്യണ്‍ ഡോളര്‍ ഹേര്‍ഡിന് നല്‍കാനും വിധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here