പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: 1995 മുതല്‍ 2015 വരെ കൊരിന്ത്യന്‍ കോളേജുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ലോണ്‍ ബൈഡന്‍ സര്‍ക്കാര്‍ എഴുതിത്തള്ളി. ഇത് സംബന്ധിച്ച അറിയിപ്പ് ജൂണ്‍ 1 ബുധനാഴ്ചയാണ് വൈറ്റ് ഹൌസ് പുറത്തുവിട്ടത്. 5,60,000 വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ലോണ്‍ തുക 5.8 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇതേ ആവശ്യത്തിനായി ചിലവഴിച്ചത്.

അമേരിക്കയില്‍ 105 ക്യാംപസുകളിലായി 1,10,000 വിദ്യാര്‍ത്ഥികളാണ് കൊരിന്ത്യന്‍ കോളേജുകളില്‍ എന്റോള്‍ ചെയ്തിരിക്കുന്നത്. തെറ്റായ പരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു എന്ന കേസില്‍ 2013ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്ന ഇന്നത്തെ വൈസ് പ്രസിഡറന് കമലാ ഹാരിസ് കൊരിന്ത്യന്‍ കോളേജുകള്‍ക്കെതിരെ ലോ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു.

തുടര്‍ന്ന് ഫെഡറല്‍ സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനിടെ കൊരിന്ത്യന്‍ കോളേജുകളില്‍ ഭൂരിഭാഗവും കൈമാറ്റം ചെയ്യുകയും 2015 ല്‍ ശേഷിക്കുന്ന കോളേജുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചയിലെ ഈ തീരുമാനം ഫെഡറല്‍ ലോണ്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് സ്വീകരിച്ചതില്‍ ഏറ്റവും വലിയതായിരുന്നു. 2021 മുതല്‍ ബൈഡന്‍ ഗവണ്മെന്റ് 25 ബില്യണ്‍ ഡോളറാണ് സ്റ്റുഡന്റ് ലോണ്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് ഉപയോഗിച്ചത്. എല്ലാ വിദ്യാര്‍ത്ഥികളുടെയും സ്റ്റുഡന്റ് ലോണ്‍ എഴുതിത്തള്ളുമെന്നത് ബൈഡന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here