വാർത്താ റിപ്പോർട്ടിംഗിനിടെ കൗമാരക്കാരനെ തല്ലുന്ന പാകിസ്ഥാൻ വനിതാ മാദ്ധ്യമ പ്രവർത്തകയുടെ വീഡിയോ വൈറലാവുന്നു. ജൂലായ് ഒൻപതിന് പൊതുസ്ഥലത്ത് വച്ച് വാർത്ത് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് യുവതി ആൺകുട്ടിയെ തല്ലിയത്. യുവതിയുടെ അരികിൽ നിന്ന ആൺകുട്ടി എന്ത് പ്രകോപനമാണുണ്ടാക്കിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇയാൾ എന്തോ പറഞ്ഞതാണ് റിപ്പോർട്ടറുടെ സംയമനം നഷ്ടപ്പെടുത്തിയതെന്നാണ് കരുതുന്നത്. വൈറലായ വീഡിയോ ഇതുവരെ 4,00,000ത്തിലധികം ആളുകൾ കണ്ടു.

 

 

 

 

വീഡിയോ വൈറലായതോടെ ആളുകൾ മാദ്ധ്യമ പ്രവർത്തകയെ വിമർശിച്ചു കൊണ്ട് രംഗത്തു വന്നു. ഒരു കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാലാണ് ഇപ്രകാരം പ്രതികരിച്ചതെന്ന് മാദ്ധ്യമപ്രവർത്തക പിന്നീട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here