രാഷ്ട്രീയ പ്രതിസന്ധി വരിഞ്ഞുമുറുക്കുന്ന ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുകയാണ്. രാജ്യത്ത് വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡൻ്റ് ഗോതബായ രജപക്‌സെ രാജിവെക്കാതെ രാജ്യം വിട്ടത് കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരിക്കുകയാണ്. രാജ്യത്തെ ജനങ്ങൾ ഭക്ഷ്യക്ഷാമത്തിൽ വലയുകയാണെന്ന് കൊളംബോയിലെത്തിയ ട്വന്റിഫോർ സംഘം റിപ്പോർട്ട് ചെയ്തു. ഇത്രയേറെ അരക്ഷിതാവസ്ഥ നിലനിൽക്കെയാണ് ഇതൊന്നും വകവെക്കാതെ ഒരു മോഡൽ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കൊളംബോയിലെ പ്രസിഡൻ്റ്സ് ഹൗസിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. (photoshoot srilanka presidents house)

 
 
 

മധുഹൻസി ഹസിന്തര എന്ന മോഡലാണ് പ്രസിഡൻ്റ്സ് ഹൗസിലും പരിസരത്തുമായി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പ്രസിഡൻ്റ്സ് ഹൗസിനുള്ളിലും പുറത്തും വച്ച് ചിത്രങ്ങളെടുത്ത യുവതി ഇവ തൻ്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മിസ് ശ്രീലങ്ക ടോപ്പ് 16 എന്ന് തൻ്റെ ഫേസ്ബുക്ക് പേജിൽ ഇവർ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളികളടക്കം നിരവധി പേരാണ് ഈ ചിത്രങ്ങളിൽ കമൻ്റ് ചെയ്തിരിക്കുന്നത്. യുവതിയ്ക്ക് അഭിനന്ദനം അർപ്പിച്ചാണ് കൂടുതൽ കമൻ്റുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here