വായ്പ തിരിച്ചടവ് മുടങ്ങിയതിന് തിരുവനന്തപുരത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരത. മൂന്ന് മാസം വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീടിന്റെ ചുമരിൽ സ്‌പ്രേ പെയിന്റടിച്ചു. ചോളമണ്ഡലം ഫിനാൻസ് എന്ന സ്ഥാപനമാണ് അക്രമത്തിന് പിന്നിൽ. കൊവിഡ് പ്രതിസന്ധിയിലാണ് വായ്പ തിരിച്ചടവ് മുടങ്ങിയതെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ( cholamandalam finance company cruelty )

 
 
 

തിരുവനന്തപുരം അണ്ടൂർകോണം സ്വദേശികളായ വീണ ഭർത്താവ് ഹാജിത് എന്നിവർ 2020 ജൂലൈയിലാണ് ചോളമണ്ഡലം ഫിനാൻസിൽ നിന്നും ലോണെടുത്തത്. 27,07,721 രൂപയായിരുന്നു ലോൺ തുക. പ്രതിമാസ തിരിച്ചടവ് 33,670 രൂപയാണ്. കൃത്യമായി തിരിച്ചടച്ചിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരി, മാർച്ച് , ഏപ്രിൽ മാസങ്ങളിൽ തിരിച്ചടവ് മുടങ്ങിയിരുന്നു. തുടർന്ന് ഫിനാൻസ് സ്ഥാപനം വീട്ടിൽ നോട്ടിസ് ഒട്ടിച്ചു. പിന്നാലെയാണ് ഈ ക്രൂരത. മാസങ്ങളായി സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ഭീഷണി ഉണ്ടെന്നും കുടുംബം പറയുന്നു.

നേരത്തെ സമാനമായ സംഭവം കൊല്ലം ചവറയിലും നടന്നിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഓഫിസുള്ള ചോളമണ്ഡലം ഫിനാൻസിന്റെ ആസ്ഥാനം തമിഴ്‌നാടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here