വിപ്ലവ നായകന്‍ ചെഗുവേരയുടെ മകന്‍ കാമിലോ ഗുവേര അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു. തിങ്കളാഴ്ച വെനസ്വേല സന്ദര്‍ശനത്തിനിടെ കാമിലോ ഗുവേര മാര്‍ചിന് ഹൃദയാഘാതമുണ്ടാകുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപോര്‍ട്ട്. ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറും അഭിഭാഷകനുമാണ് കാമിലോ.

ചെഗുവേര അലെയ്ഡ ദമ്പതികളുടെ മകനായി 1962ലാണ് കാമിലോയുടെ ജനനം. ചെഗുവേരയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്ന കാമിലോ അഭിഭാഷകന്‍ കൂടിയാണ്. ചെഗുവേരയ്ക്കും ക്യൂബക്കാരിയായ അലെയ്ഡ മാര്‍ചിനും നാലുമക്കളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here