ടെഹളറാന്‍: കുളിച്ചിട്ട് വര്‍ഷങ്ങളായി. വസ്ത്രം കഴുകിയിട്ട് അര നൂറ്റാണ്ടെങ്കിലും കഴിഞ്ഞുകാരണം. ലോകത്തെ ഏറ്റവും വൃത്തികെട്ട മനുഷ്യനെന്ന് വിളിപ്പേര് സ്വന്തമാക്കിയ ഇറാന്‍ പൗരന്‍ അമൗ ഹാജി അന്തരിച്ചു. 94ാം വയസ്സിലായിരുന്നു അന്ത്യം. ഇറാന്‍ മാധ്യമങ്ങളാണ് ചൊവ്വാഴ്ച അമൗ ഹാജിയുടെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഞായറാഴ്ച സതേണ്‍ പ്രവിശ്യയായ ഫാര്‍സിലെ ഡിജ്ഗാഹിലായിരുന്നു അന്ത്യമെന്ന് വാര്‍ത്ത ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. അമൗ ഹാജി ഒറ്റക്കായിരുന്നു ജീവിതം. രോഗം വരുമെന്ന് ഭയന്നാണ് അമൗ ഹാജി കുളി ഉപേക്ഷിച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ അമൗവിനെ ബലമായി ശുചിമുറിയില്‍ കൊണ്ടുപോയി കുളിപ്പിച്ചിരുന്നു.

2013ല്‍ അമൗ ഹാജിയുടെ ജീവിതം ആസ്പദമാക്കി ഹൃസ്വചിത്രവും നിര്‍മ്മിച്ചിരുന്നു. ‘ദ സ്‌ട്രെയിഞ്ച് ലൈഫ് ഓഫ് അമൗ ഹാജി’ എന്ന പേരിലായിരുന്നു ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here