ന്യുഡല്‍ഹി: മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിനു പിന്നാലെ ജീവനക്കാരെ പിരിച്ചുവിടല്‍ തുടങ്ങി. വെള്ളിയാഴ്ച അമേരിക്കന്‍ സമയം രാവിലെ ഒമ്പത് മുമി മുതലാണ് പിരിച്ചുവിടല്‍ തുടങ്ങുന്നത്. ജീവനക്കാര്‍ ഓഫീസിലേക്ക് എത്തേണ്ടെന്നും വീട്ടില്‍ തന്നെ കഴിയാനും ട്വിറ്റര്‍ നിര്‍ദേശം നല്‍കി. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അറിയിപ്പ് ഇ മെയില്‍ വഴി ലഭിക്കും. പിരിച്ചുവിടുന്ന ജീവനക്കാര്‍ പ്രവേശിക്കാതിരിക്കാന്‍ ഓഫീസുകള്‍ താത്ക്കാലികമായി അടച്ചിടും.

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതു മുതല്‍ ഒരാഴ്ചയായി ട്വിറ്റര്‍ അനിശ്ചിത്വത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. സിഇഒ അടക്കം നിരവധി പ്രമുഖരെ ആദ്യ ദിനം തന്നെ മസ്‌ക് പുറത്താക്കിയിരുന്നു. ഭീമമായ നഷ്ടപരിഹാരം നല്‍കിയാണ് ഒഴിവാക്കല്‍.

 

ട്വിറ്ററിനെ ആരോഗ്യകരമായ മാര്‍ഗത്തിലേക്ക് എത്തിക്കുകയാണ്. ആഗോള തലത്തില്‍ തൊഴിലാളികളെ കുറച്ചുകൊണ്ടാണ് ഈ വിഷമകരമായ പാതയിലൂടെ കടന്നുപോകുകയെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here