ഗോപിനാഥ് മുടുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടി ഒരുക്കിയ ചാനലിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നടി നവ്യാ നായര്‍. ആത്മാര്‍ഥതയോടെ ഒരു പ്രസ്ഥാനത്തിനുവേണ്ടി, തഴയപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ജീവിക്കുന്ന ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയാണ് ഗോപിനാഥ് മുതുകാടെന്ന് നവ്യ പ്രതികരിച്ചു. അധിവസിപ്പിക്കുക മാത്രമല്ല സ്വയം തൊഴില്‍ ചെയ്യാന്‍ പ്രാപ്തരാക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നതെന്നും നവ്യാ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

നവ്യാ നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘ശ്രീ ഗോപിനാഥ് മുതുകാടിന്റെ different art centre (DAC) ന്റെ യൂ ട്യൂബ് ചാനല്‍ ഉദ്ഘാടനത്തിനു പങ്കെടുക്കാന്‍ അവസരമുണ്ടായി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. DAC യുടെ ഉദ്യമത്തെ പറ്റി കേട്ടിരുന്നു. അവിടെ പോകണം എന്ന് കരുതിയിരുന്നു. പക്ഷെ നമ്മള്‍ പോകേണ്ടിയിരിക്കുന്നു അതൊന്നു നേരില്‍ കാണാന്‍. ആത്മാര്‍ഥതയോടെ ഒരു പ്രസ്ഥാനത്തിനുവേണ്ടി, തഴയപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ജീവിക്കുന്ന ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയെ ഞാന്‍ കണ്ടു. അധിവസിപ്പിക്കുക മാത്രമല്ല സ്വയം തൊഴില്‍ ചെയ്യാന്‍ പ്രാപ്തരാക്കുക, differently abled എന്ന് പറയുക മാത്രമല്ല അവരുടെ ആ difference കണ്ടുപിടിക്കുകയുമാണിവിടെ.

സ്വപ്നം കാണാന്‍ മാത്രം കഴിയുന്നവയുടെ യാഥാര്‍ഥ്യലോകം ഒരു മാജിക് അല്ല മറിച്ചു അശ്രാന്ത പരിശ്രമമാണെന്നു കാട്ടിത്തരുകയാണ് മുതുകാടെന്ന പച്ചയായ മനുഷ്യന്‍. വാക്കുകള്‍ കൊണ്ട് മാത്രമല്ല ചെയ്തികള്‍ കൊണ്ടുംകൂടെയാണ് ഈ മനുഷ്യന്‍ inspiration ആകുന്നത്. ഉദ്ഘാടകനായി ഒപ്പം ഉണ്ടായിരുന്നതും , ഞാനേറെ ആരാധിക്കുന്ന, യാത്രകളുടെ കൂട്ടുകാരന്‍, നമ്മുടെ സ്വന്തം സന്തോഷ് ജോര്‍ജ് കുളങ്ങര. എന്റെ യാത്രകള്‍ക്ക് ഇപ്പോള്‍ അങ്ങയുടെ ശബ്ദമാണ്. I have always wanted to meet you .. humbled by your simplicity ??

അവിടെയുള്ള എല്ലാ മിടുക്കന്മാരെയും മിടുക്കികളെയും കാണാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കണക്കാക്കട്ടെ. നവ്യാ നായരെ എന്ന് എന്നെവിളിച്ചപ്പോള്‍ എന്റെ പാട്ടുകള്‍ പാടിതന്നപ്പോള്‍ നിങ്ങള്‍ക്കൊക്കെ ഇതെങ്ങനെ അറിയാം എന്ന് ഞാന്‍ അതിശയപ്പെട്ടുപോയി. ഒരു താളം പോലും പിഴക്കാത്ത നൃത്തവും ശ്രുതി ശുദ്ധമായ പാട്ടും കേള്‍ക്കാനും മിണ്ടാനും കഴിയില്ലെന്നിരിക്കിലും ഗഭീരമാക്കിയ മാജിക്കും കൊട്ടും മേളവും നിങ്ങളെ സ്‌നേഹിക്കുന്ന അധ്യാപകരും തൊഴിലെടുത്തു അവരോടൊപ്പം കഴിയുന്ന നൂറു കണക്കിന് അമ്മമാരും അങ്ങനെ എല്ലാമെല്ലാം മനസ്സിനെ നനയിച്ചു.
നന്ദിയോടെ നവ്യാ നായര്‍’

‘നവ്യാ നായരുടെ നല്ലവാക്കുകള്‍ക്ക് നന്ദി’യെന്ന് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഗോപിനാഥ് മുതുകാട് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmuthukadmagician%2Fposts%2Fpfbid0dPRJP4UhnCH8LK6fwV4uubnhkmjsqtBVuB8iAQNGZKHEMidtE3MsVtGA1WgUkTWjl&show_text=true&width=500

LEAVE A REPLY

Please enter your comment!
Please enter your name here