ലഹരിമരുന്ന് കടത്തിയെന്ന കുറ്റത്തിന് റഷ്യ 9 വര്‍ഷത്തേക്ക് ശിക്ഷിച്ച യുഎസ് സുവര്‍ണ ബാസ്‌ക്കറ്റ്‌ബോള്‍ താരം ബ്രിട്ട്‌നി ഗ്രൈനറെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ചയാണ് 32കാരിയായ ബ്രിട്ട്‌നി ഗ്രൈനറെ മോസ്‌കോയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ലഹരി കടത്തിയെന്ന കുറ്റം ചുമത്തി ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റില്‍ ഇവരെ ജയിലില്‍ അടച്ചതിനു ശേഷം ഇതാദ്യമായാണ് യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ഇവരെ കാണാന്‍ അനുമതി ലഭിക്കുന്നത്. യുഎസ് മറീന്‍ പോള്‍ വെലനേയും 2020ല്‍ ചാരക്കുറ്റം ചുമത്തി റഷ്യ തടവിലാക്കിയിരുന്നു. 16 വര്‍ഷത്തെ ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്.

ഗ്രൈനറുടേയും വെലന്റേയും തടവ് അന്യായമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരിന്‍ ജീന്‍ പിയറി പ്രതികരിച്ചു. ഇരുവരുടേയും മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും ജീന്‍ പിയറി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here