ന്യൂഡൽഹി: നേപ്പാളിൽ ശക്തമായ ഭൂചലനം. ഇന്ന് പുലർച്ചെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ദോതി ജില്ലയിൽ വീട് തകർന്നുവീണ് ആറ് പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അഞ്ച് മണിക്കൂറിനിടെ നേപ്പാളിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഇന്നലെ രാത്രി 8.52നാണ് നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിനുപിന്നാലെ ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു.

പുലർച്ചെ രണ്ട് മണിയോടെയാണ് ഡൽഹിയടക്കമുള്ള സംഭവങ്ങളിൽ കുലുക്കമനുഭവപ്പെട്ടത്. പത്ത് സെക്കൻഡ് നീണ്ടുനിന്ന ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ഗുരുഗ്രാമിലും നോയിഡയിലും ഉള്ളവർ വാർത്താ ഏജൻസിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here