മാലി: മാലിദ്വീപില്‍ വിദേശികളായ തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ മാലിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

മരിച്ചവരില്‍ ഒമ്പത് പേര്‍ ഇന്ത്യക്കാരും ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു.

 

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. അടിനിലയിലെ വാഹന അറ്റകുറ്റപ്പണി നടക്കുന്ന ഗ്യാരേജില്‍ നിന്നാണ് തീ പടര്‍ന്നത്.

വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ അസൗകര്യങ്ങളില്‍ വിമര്‍ശനവുമായി രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. മാലിയിലെ ജനസംഖ്യയില്‍ പകുതിയും ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് അവര്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സമയ്ത് വിദേശ തൊഴിലാളികള്‍ക്കിടയില്‍ പല തവണ കോവിഡ് വ്യാപനം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here