ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത്കെയർ അവാർഡ്: അണിയറയിൽ മാധ്യമ പ്രതിഭകൾ

വടക്കേ അമേരിക്കയിലെ ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കാനായി ഏഷ്യാനെറ്റ് ന്യൂസ്സംഘടിപ്പിക്കുന്ന അവാർഡ് നിശ ഡിസംബർ 11ന് ലോസ് ആഞ്ജലസിൽ അരങ്ങേറും. അമേരിക്കയിലെ പ്രമുഖർചടങ്ങുകളിൽ സംബന്ധിക്കും. അവർക്കൊപ്പം പ്രശസ്തരായ നടി ഗീത, പ്രശസ്ത സംവിധായകൻ സിദ്ധിഖ്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ഗായകൻ ഫ്രാങ്കോ എന്നിവരടങ്ങുന്ന ഒരു വൻ താരനിരയും പങ്കെടുക്കും. മണ്ണിക്കരോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരു മികച്ച സ്റ്റേജ് ഷോയും അരങ്ങേറും.

ഈ പുരസ്‌കാര രാവിന്റെ പ്രൊഡക്ഷന് നേതൃത്വം നൽകുന്നത് അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസ് ടീമിന്റെപ്രതിഭാധനരായ സാങ്കേതിക പ്രവർത്തകരാണ്. ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന ഹെൽത്ത്കെയർപുരസ്‌കാര നിശ ഒരു മികച്ച ദൃശ്യാനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഏഷ്യാനെറ്റ് ന്യൂസ് ടീം.

അമേരിക്കയിലെ മലയാളികൾക്ക് സുപരിചിതനും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ട്രഷററുംആയ ഷിജോ പൗലോസ് ആണ് പരിപാടിയുടെ
ചീഫ് പ്രൊഡക്ഷൻ കോർഡിനേറ്റർ. ക്യാമറ ഏകോപനവും, നിർമാണ സഹായവും സാങ്കേതിക വൈദഗ്ധ്യവുംഷിജോ നൽകും.

ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതൽ ഷിജോ പൗലോസ്, ഡോ: കൃഷ്ണ കിഷോറിനൊപ്പം പ്രവർത്തിച്ചു മികവ്തെളിയിച്ച വ്യക്തിയാണ്. എല്ലാ ആഴ്ചയിലേയും അമേരിക്ക ഈ ആഴ്ച്ച പരിപാടിയുടെ ഏകോപനം ഷിജോനിർവഹിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ മിഡ്‌വെസ്റ് സംസ്ഥാനങ്ങളിലെ പ്രത്യേകിച്ചും ഷിക്കാഗോ നഗരത്തിലെ വാർത്തപ്രൊഡക്ഷന് നേതൃത്വം നൽകുന്നത് അലൻ ജോർജാണ്. കഠിനാധ്വാനം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട്മാധ്യമ രംഗത്തെ അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുന്നു അലൻ. കഴിഞ്ഞ വർഷം ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ്നോർത്ത് അമേരിക്കയുടെ മീഡിയ എക്സലൻസ് അവാർഡ് നേടിയ വ്യക്തിയാണ് അലൻ ജോർജ്. ഏഷ്യാനെറ്റ്ന്യൂസ് ഹെൽത്ത് കെയർ അവാർഡിനും അലന്റെ സേവനമുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ഫിലഡൽഫിയ മേഖലയുടെ പ്രൊഡക്ഷൻ ചുമതലയുള്ള അരുൺ കോവാട്ട് മികച്ച രീതിയിൽപ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ദൃശ്യ മാധ്യമ പ്രവർത്തകനാണ്. നിരവധി സെഗ്മെന്റുകൾ അരുൺഏഷ്യാനെറ്റ് ന്യൂസിന് നൽകി കഴിഞ്ഞു. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയഎക്സലൻസ് അവാർഡ് നേടിയ വ്യക്തിയാണ് അരുൺ കോവാട്ട്. ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർഅവാർഡിനും ലോസ് ആഞ്ജലിസിൽ പുരസ്‌കാര നിശ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അരുൺ ഉണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഫിലഡെൽഫിയ നഗരത്തിലെ പൗരപ്രമുഖനായ വിൻസെന്റ് ഇമ്മാന്വൽ.
വിൻസെന്റിന്റെ സ്വാധീനം ഉപയോഗിച്ച് ഏറ്റവും പുതിയ വാർത്തകളെയും, വ്യക്തികളെയും അമേരിക്ക ഈആഴ്ച്ചയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ലോസ് ആഞ്ജലിസിൽ വിൻസെന്റിന്റെ സാന്നിധ്യവുമുണ്ടാകും.

മികച്ച ദൃശ്യമാധ്യമ പ്രവർത്തകനായ നവീൻ ജോൺ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ടീമിന് ഒരു മുതൽക്കൂട്ടാണ്. നവീൻ ക്യാമറയിലൂടെ ഒപ്പിയെടുത്ത നിരവധി ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. കഴിഞ്ഞപ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ലൈവ് കവറേജിലും നവീൻ മികവ് തെളിയിച്ചു. ലോസ് ആഞ്ജലിസിൽ പുരസ്‌കാരനിശ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അരുൺ ഉണ്ടാകും.

ഈ മികച്ച ടീമിനൊപ്പം പരിചയസമ്പന്നരായ ഏഷ്യാനെറ്റ് ന്യൂസിന്റെ സാങ്കേതിക വിദഗ്ധരും ലോസ്ആഞ്ജലസിൽ എത്തുന്നുണ്ട്. സീനിയർ വീഡിയോ എഡിറ്റർ അച്ചു ചന്ദ്ര പ്രൊഡക്ഷൻ ഏകോപനം നിർവഹിക്കും.

ഏഷ്യാനെറ്റ് ന്യൂസിന്റെ സീനിയർ അസ്സോസിയേറ്റ് എഡിറ്ററും, ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ലീഡർഷിപ് ടീംഅംഗവും, മലയാളികൾക്ക് സുപരിചിതനായ ദൃശ്യ മാധ്യമ പ്രവർത്തകനുമായ അനിൽ അടൂർ ലോസ്ആഞ്ജലസിലെ ഈ പരിപാടിക്ക് നേതൃത്വം നൽകും. പ്രൗഡ് ടു ബി ആൻ ഇന്ത്യൻ, സ്ത്രീ ശക്തി, നഴ്സിംഗ്എക്സലൻസ്, സാന്റാ യാത്ര തുടങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന്റെ സൂപ്പർ ഹിറ്റ് പരിപാടികളുടെ വിജയ ശില്പിയാണ്അനിൽ അടൂർ. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ചീഫ് ഡോ: കൃഷ്ണ കിഷോറും അനിൽ അടൂരും ലോസ്ആഞ്ചലസ്‌ പരിപാടിയുടെ ആസൂത്രണത്തിന്റെ അവസാന ഒരുക്കത്തിലാണ്.

ഇവർക്കൊപ്പം ലോസ് ആഞ്ജലിസിലെ പൗര പ്രമുഖനും, മികച്ച സംഘാടകനുമായ റോയ് ജോർജ്
മണ്ണിക്കരോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ അവാർഡ് നിശക്ക് നേതൃത്വം നൽകും.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഔദ്യോഗിക ഉദ്യമമായ ഹെൽത്ത് കെയർ അവാർഡ് ദാന ചടങ്ങ് ഒരു വൻവിജയമാക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here