വുഹാന്‍ ലാബില്‍ റിസേര്‍ച്ച് ചെയ്തിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് ഈ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കോവിഡ് മനുഷ്യനിര്‍മ്മിത വൈറസാണെന്നും വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ചോര്‍ന്നതാണെന്നും അദ്ദേഹം പറയുന്നു.

ന്യുഡല്‍ഹി: കോവിഡ് മനുഷ്യനിര്‍മ്മിത വൈറസ് ആയിരുന്നോ എന്ന ലോകത്തിന്റെ സംശയം ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി ചൈനയിലെ വുഹാന്‍ ലാബിലെ ശാസ്ത്രജ്ഞന്റെ പുതിയ പുസ്തകം. വുഹാന്‍ ലാബില്‍ റിസേര്‍ച്ച് ചെയ്തിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് ഈ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കോവിഡ് മനുഷ്യനിര്‍മ്മിത വൈറസാണെന്നും വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ചോര്‍ന്നതാണെന്നും അദ്ദേഹം പറയുന്നു.

വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്ന വൈറസാണ് കോവിഡ് എന്ന് രണ്ട് വര്‍ഷം മുന്‍പ് ന്യൂയോര്‍ക്ക് പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ് സ്വദേശിയായ ഗവേഷകന്‍ ആന്‍ഡ്രൂ ഹഫിനെ ഉദ്ധരിച്ച്് ബ്രിട്ടീഷ് ദിനപത്രമായ’ ദി സണ്‍’ ഇക്കാര്യം ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

രോഗപര്യവേഷകനായ ആന്‍ഡ്രൂ ഹഫിന്റെ പുതിയ പുസ്തകമായ ‘ദി ട്രൂത്ത് എബൗട്ട് വുഹാന്‍’-ലാണ് പുതിയ വെളിപ്പെടുത്തല്‍. പര്യാപ്തമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് വുഹാന്‍ ലാബില്‍ പരീക്ഷണം നടന്നതെന്നും അതാണ് വൈറസ് പുറത്തുപോകാന്‍ കാരണമെന്നും പുസ്തകത്തില്‍ പറയുന്നതായി ന്യുയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പകര്‍ച്ചവ്യാധി രോഗങ്ങളെ കുറിച്ച് പഠിക്കുന്ന ന്യുയോര്‍ക്ക് ആസ്ഥാനമായ ഇക്കോഹെല്‍ത്ത് അലയന്‍സ് എന്ന സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റാണ് ആന്‍ഡ്രൂ ഹഫ്.

കോവിഡിന്റെ തുടക്കത്തില്‍ വുഹാന്‍ ലാബിനെതിരെ ആരോപണങ്ങള്‍ ശക്തമായിരുന്നു. ഇതിനെ ചൈനീസ് സര്‍ക്കാരും ലാബ് ജീവനക്കാരും ശക്തമായി പ്രതിരോധിച്ചിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂസ് ഓഫ് ഹെല്‍ത്ത് വവ്വാലുകളിലെ കൊറോണ വൈസ് സാന്നിധ്യത്തെ കുറിച്ച് പഠിക്കുന്ന ഇക്കോഹെല്‍ത്ത് അലയന്‍സ് എന്ന സംഘടന വുഹാന്‍ ലാബുമായി കരാറിലെത്തിയിരുന്നു. പൊതുജനാരോഗ്യ രംഗ്ത് പഠനം നടത്തുന്ന യു.എസ് സര്‍ക്കാരിന്റെ ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂസ് ഓഫ് ഹെല്‍ത്ത്. 2014 മുതല്‍ 2016 വരെ ഇക്കോഹെല്‍ത്ത് അലന്‍സില്‍ സേവനം ചെയ്ത ഹഫ്, ഏജന്‍സി ഏറെക്കാലം വുഹാന്‍ ലാബിന് സഹായം നല്‍കിയിരുന്നുവെന്ന് പറയുന്നു. വവ്വാലുകളിലെ കൊറോണ വൈറസിന്റെ സാന്നിധ്യമാണ് ലാബ് പരിശോധിച്ചിരുന്നത്.

ചൈനയ്ക്ക് അപകടകരമായ ഈ ബയോടെക്‌നോളജി കൈമാറിയതില്‍ യു.എസ് സര്‍ക്കാരിന്റെ പിഴവുണ്ട്. ചൈനയ്ക്ക് ജൈവായുധ സാങ്കേതിക വിദ്യ കൈമാറുന്നത് കണ്ട താന്‍ ഭയന്നുപോയി എന്നും അദ്ദേഹം പറഞ്ഞതായി ദി സണ്ണിനെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here