അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ ഘട്ടത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍

കൊച്ചി: വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത് അടക്കമുള്ള സംഘര്‍ഷത്തിനു പിന്നാല്‍ ഗൂഢാലോചനയുണ്ടെന്നും ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടെന്നും കേസെടുത്തെങ്കിലും തുടര്‍ നടപടിയിലേക്ക് കടക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും കാണിച്ച് വിഴിഞ്ഞം സ്വദേശിയായ മുന്‍ പോലീസ് ഓഫീസറാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ സംഘര്‍ഷത്തില്‍ ഇതിനകം 163 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ ഘട്ടത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് അംഗീകരിച്ച ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here