ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പുതുവത്സരദിന ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. ഷാങ്ഹായ് കോർപ്പറേഷൻ, ജി 20 അധ്യക്ഷസ്ഥാനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022 ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75ാം വർഷമായിരുന്നു 2022. പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം സൃഷ്ടിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ഊർജം, സൈനിക സാ​ങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ വലിയ പദ്ധതികൾ സ്ഥാപിക്കാനും സാധിച്ചിട്ടുണ്ടെന്ന് പുടിൻ പ്രസ്താവനയിൽ പറഞ്ഞു.

ഷാങ്ഹായ് കോർപ്പറേഷൻ ജി 20 അധ്യക്ഷസ്ഥാനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും പുടിൻ വ്യക്തമാക്കി. നേരത്തെ യു.കെ അംബാസിഡറും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുവത്സര ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here