നേട്ടങ്ങളുടേയും നഷ്ടങ്ങളുടേയും ഒരു വര്‍ഷം കൂടി കടന്നു പോയിരിക്കുന്നു. പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി പുതിയ വര്‍ഷം എത്തിക്കഴിഞ്ഞു. കോവിഡിന്റെ പിടിയിലമര്‍ന്ന് ആഘോഷങ്ങള്‍ക്ക് അതിരുകള്‍ കല്‍പ്പിച്ച രണ്ട് വര്‍ഷത്തിനു ശേഷം സ്വാതന്ത്രത്തിന്റെ പുതുവര്‍ഷമാണ് പിറന്നരിക്കുന്നത്. അതുകൊണ്ട് തന്നെ ആ ആവേശം ചിറകിലേറ്റിയാണ് ലോകമെങ്ങും പുതുവര്‍ഷം ആഘോഷിക്കുന്നത്. ഒത്തുകൂടലുകള്‍ക്ക് ഇത്തവണ നിയന്ത്രണങ്ങളില്ലെന്നുള്ളത് ഏവരേയും ആവേശഭരിതരാക്കുന്നുണ്ട്.

പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിയാണ് 2023-നെ ആദ്യം സ്വാഗതം ചെയ്തത്. തൊട്ടുപിന്നാലെ ന്യൂസീലാന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളിലും യഥാക്രമം പുതുവര്‍ഷമെത്തി. അമേരിക്കയുടെ അതിര്‍ത്തി പ്രദേശങ്ങളായ ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപുകളായിരിക്കും ഈ പുതുവര്‍ഷത്തെ ഏറ്റവും അവസാനം സ്വാഗതം ചെയ്യുക.

കഴിഞ്ഞുപോയ കാര്യങ്ങളോട് വിട പറഞ്ഞ് പുതിയ പ്രതീക്ഷകള്‍ മനസില്‍ നിറച്ചാണ് പുതുവര്‍ഷം എത്തുന്നത്. 2023 നമ്മുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരട്ടെ. കേരള ടൈംസിന്റെ പ്രീയപ്പെട്ട വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here